Tuesday, April 21, 2026
Google search engine
HomeNewsഇസ്രയേലിൻ്റെ സൈനിക ആക്രമണം: ഇതുവരെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ ; നീണ്ട യുദ്ധത്തിന് തയ്യാറാണ്...

ഇസ്രയേലിൻ്റെ സൈനിക ആക്രമണം: ഇതുവരെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ ; നീണ്ട യുദ്ധത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ച് ഇറാൻ

അവീവ്: യുദ്ധത്തില്‍ ഇതുവരെ അത്യാധുനിക ആയുധങ്ങള്‍ പ്രയോഗിച്ചിട്ടില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയാറാണെന്നും ഇറാൻ അറിയിച്ചു.

ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാള്‍ കൂടുതല്‍ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങള്‍ക്കുണ്ടെന്ന് മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു.

തങ്ങളുടെ പക്കലുള്ള എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളില്‍ തന്നെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ദുബായിലെ യുഎസ് കോണ്‍സുലേറ്റ് അക്രമിക്കാൻ ശ്രമം.

കോണ്‍സുലേറ്റിന് സമീപമുള്ള പ്രദേശത്തെ തീപിടുത്തം നിയന്ത്രിക്കാൻ സാധിച്ചതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments